ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ ഒരാൾ, കൊല്ലത്ത് വെസ്റ്റ് ബെംഗാൾ സ്വദേശി; ബ്രൗൺ ഷുഗറും ക‍ഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

Published : Oct 23, 2025, 06:16 PM IST
Migrant workers arrested with drugs

Synopsis

കൊച്ചാലുംമൂട് ബ്രൗൺ ഷുഗറുമായും ഉടുമ്പൻചോലയിൽ കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്. അതിനിടെ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഒന്നര കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശിയും പിടിയിലായി.

കൊല്ലം: കൊല്ലം കൊച്ചാലുംമൂട് എക്സൈസ് റെയ്‌ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാൽ ചൻ ബാട്സ (25) എന്നയാളാണ് 34.78 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. ഇയാളിൽ നിന്നും 66 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ്.എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രഘു.കെ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജയഘോഷ്, ഗോഡ് വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്.ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഡ്രൈവർ അബ്ദുൾ മനാഫ് എന്നവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ നടത്തിയ പരിശോധനയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശിയായ മനോജ്‌കുമാർ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.എം.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ.പി.ജി, കെ.എൻ.രാജൻ, ഷനേജ്.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജോജി.ഇ.സി, ജോഷി.വി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റിൽസ് ജോസഫ്, സന്തോഷ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു ജോസഫ്.എ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അതിനിടെ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഒന്നര കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശിയായ സമിത് സൻസേത്ത് എന്നയാൾ പിടിയിലായി. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുസ്തഫയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു.ജി, രംജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് എന്നിവർ പങ്കെടുത്തു.സൈബർ സെല്ലിൻ്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്