നിർത്തിയിട്ട ടോറസ് ലോറികൾക്ക് സമീപം ഒരു കാർ, രാത്രി പൊലീസ് പട്രോളിംഗ് സംഘമെത്തിയപ്പോൾ കണ്ടത് നാലംഗ സംഘത്തിൻ്റെ ഡീസൽ മോഷണം; 3 പ്രതികൾ പിടിയിൽ

Published : Jul 21, 2026, 06:46 PM IST
Diesel Theft

Synopsis

ചിറ്റാറിൽ ക്രഷറുകൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടോറസ് ലോറികളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കമ്പനിയിലെ ജീവനക്കാരനും ചിറ്റാർ സ്വദേശികളായ സഹോദരങ്ങളുമടങ്ങിയ സംഘം 60 ലിറ്ററോളം ഡീസലാണ് കവർന്നത്. നൈറ്റ് പട്രോളിംഗിനിടെയാണ് പ്രതികളെ പോലീസ് കൈയോടെ പിടികൂടിയത്.

ചിറ്റാർ: ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറികളിൽ നിന്ന് 60 ലിറ്ററോളം ഡീസൽ കവർന്ന മൂന്നംഗ സംഘത്തെ ചിറ്റാർ പോലീസ് നൈറ്റ് പട്രോളിംഗിനിടെ പിടികൂടി. അസം ബിന്യാചര സ്വദേശി നജറുൽ ഹഖ് (38), ചിറ്റാർ പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് സത്യൻ (39), ഇയാളുടെ സഹോദരൻ അനൂപ് സത്യൻ (37) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട അസം സ്വദേശിയായ മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ കേന്ദ്രീകരിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന ഹരിയാന അധിഷ്ഠിത കമ്പനിയായ 'വേദ് ഇൻഫ്രാസ്ട്രക്ചറി'ന്റെ ലോറികളിലാണ് മോഷണം നടന്നത്. ഈ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായ നജറുൽ ഹഖും ഒളിവിലുള്ള അസം സ്വദേശിയും. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ചിറ്റാർ സ്വദേശികളായ സഹോദരങ്ങൾ ഒത്തുചേർന്ന് ഡീസൽ കവരാൻ പദ്ധതിയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ ഊറ്റിയെടുത്ത് കന്നാസുകളിലാക്കി കാറിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് ചിറ്റാർ പോലീസിന്റെ നൈറ്റ് പട്രോളിങ് സംഘം ഇവിടെയെത്തിയത്. പ്രതികളെ പൊലീസ് കൈയോടെ പിടികൂടുകയും ചെയ്തു. എന്നാൽ ഇവരിൽ ഒരാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ചിറ്റാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, അനിൽകുമാർ, സിപിഒമാരായ സജീവ്, ടിന്റോ സെലസ്റ്റിൻ, സജിൻ എന്നിവരടങ്ങിയ പട്രോളിംഗ് സംഘമാണ് പ്രതികളെയും ഡീസലും കസ്റ്റഡിയിലെടുത്തത്. കമ്പനി സൂപ്പർവൈസറുടെ പരാതിയിൽ കേസെടുത്ത പോലീസ്, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോളേജ് ജീവനക്കാരനെതിരെ വിദ്യാര്‍ത്ഥികളുടെ നിരന്തര പരാതി; കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പൊക്കി പൊലീസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പ്രതിയെ ഒളിത്താവളം വളഞ്ഞ് പിടികൂടി കൊടുമൺ പൊലീസ്