അമിത വേഗതയിൽ പാഞ്ഞ കാറിൽ 3 പേർ, ഇറങ്ങിയോടിയപ്പോൾ പാടത്തുകൂടി ഓടിച്ചിട്ട് പിടികൂടി, ഒപ്പം 100 ഗ്രാം എംഡിഎംഎയും

Published : Jul 20, 2024, 04:57 PM IST
അമിത വേഗതയിൽ പാഞ്ഞ കാറിൽ 3 പേർ, ഇറങ്ങിയോടിയപ്പോൾ പാടത്തുകൂടി ഓടിച്ചിട്ട് പിടികൂടി, ഒപ്പം 100 ഗ്രാം എംഡിഎംഎയും

Synopsis

പോലീസ് സംഘം പിന്തുടര്‍ന്നതിനാല്‍ ഗത്യന്തരമില്ലാതെ വൈന്തല കല്ലൂര്‍ പാടത്ത് കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി. ഇവരെ ചെളിയും പായലും കുഴികളും നിറഞ്ഞ പാടത്തുകൂടി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

തൃശൂർ: മാളയില്‍ നൂറു ഗ്രാമോളം അതിമാരക രാസ ലഹരിയുമായി മൂന്നു പേര്‍ പിടിയില്‍. ഡാന്‍സാഫ്, ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മാള കല്ലൂര്‍ വൈന്തല സ്വദേശി മനു ബേബി, കോഴിക്കോട്ടെ ഓമശ്ശേരി സ്വദേശി പുത്തന്‍പുര വീട്ടില്‍ ഷാഹിദ് മുഹമ്മദ്, പാലക്കാട് ജില്ലാ പറളി തേനൂര്‍ സ്വദേശി സണ്ണി ജോസ് ജോണ്‍ എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഹൈവേയില്‍ മൂന്നു പേര്‍ അമിത വേഗതയില്‍ കാറില്‍ പായുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടന്ന് പോലീസ് സംഘം കാറിന്റെ വിവരങ്ങള്‍ ശേഖരിച്ച് പിന്തുടരുകയായിരുന്നു. പുതുക്കാട് വച്ച് കാറിനു സമീപമെത്തിയപ്പോള്‍ ഇവര്‍ അമിത വേഗതയില്‍ കുതിച്ച് മുരിങ്ങൂര്‍ അടിപ്പാതയിലൂടെ പാഞ്ഞു. പോലീസ് സംഘം പിന്തുടര്‍ന്നതിനാല്‍ ഗത്യന്തരമില്ലാതെ വൈന്തല കല്ലൂര്‍ പാടത്ത് കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി. ഇവരെ ചെളിയും പായലും കുഴികളും നിറഞ്ഞ പാടത്തുകൂടി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

ഷാഹിദ് മുന്‍പും ബാംഗ്ലൂരിലും മറ്റും സമാന കേസിൽ പിടിയിലായിട്ടുണ്ട്. മനു ബേബിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കേസുകള്‍ ഉള്ളതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെ കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാറിന്‍റെയും നേതൃത്വത്തില്‍ മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി, സബ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻപ് കഴിച്ചപ്പോൾ ശരീരത്തിന് പിടിച്ചില്ല, അലർജി ഉണ്ടായിട്ടും അവഗണിച്ച് 33കാരൻ; രാത്രി വീട്ടിൽ ഉണ്ടാക്കിയ ഞണ്ട് കറി കഴിച്ച യുവാവിന് ദാരുണാന്ത്യം
ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി