
കട്ടപ്പന: കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയിലധികം കഞ്ചാവുമായി മെമ്പറടക്കം മൂന്നു പേർ പിടിയിൽ. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം ഉപ്പുകണ്ടം ആലേപുരക്കൽ എ.എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച 7 കിലോ 90 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തില്‍ രതീഷിനെയും ഇതര സംസ്ഥാനക്കാരും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് 3.30 യ്ക്കാണ് സംഭവം. രതീഷിനെ കൂടാതെ ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി മായക് എന്നിവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്.
എന്നാൽ ലക്കി മായക് കട്ടപ്പനയിൽ വന്നപ്പോൾ സുഹൃത്തായ സമീറിന് കഞ്ചാവ് കൊണ്ടു വന്ന് കൊടുത്തതാണെന്നും തനിക്ക് അറിവില്ലന്നും പഞ്ചായത്തംഗം രതീഷ് പോലീസിനോട് പറഞ്ഞു. ഇടുക്കി എസ്പിയുടെ ഡാൻസാഫ് ടീമിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
നെടുങ്കണ്ടം സി.ഐ ജെർലിൻ വി. സ്കറിയ, എസ്.ഐമാരായ എബി ജോർജ്, മഹേഷ് കുമാർ,അഭിജിത്ത് എംഎസ്, ഡെജി എസ് സി. പി ഒ മാരായ ബിജു കെ. എം. അനൂപ് കെ എ, സി പി.ഒ മാരായ ഡന്നി തോമസ്, റാൾസ് സെബാസ്റ്റ്യൻ, ബിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രതീഷ് ഇരട്ടയാറ്റിലെ ഐ എൻ ടി യു സി നേതാവ് കൂടിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam