സിസേറിയന് പിന്നാലെ രക്തസ്രാവം; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, ആരോപണവുമായി കുടുംബം

Published : Jun 07, 2025, 10:36 PM IST
death death

Synopsis

എടത്വയിൽ യുവതി പ്രസവത്തെ തുടർന്ന് മരിച്ചു. സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം രക്തസ്രാവവും ഹൃദയസ്തംഭനവും ഉണ്ടായതായി റിപ്പോർട്ട്. വീട്ടുകാരെ കാണാനും മറ്റ് ആശുപത്രിയിലേക്ക് മാറ്റാനും അനുവദിച്ചില്ലെന്ന് ആരോപണം.

എടത്വ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്‍റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കാത്തതിനാല്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിന് സമ്മതിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു.

എന്നാല്‍, വീട്ടുകാരെ കാണാൻ അനുവദിച്ചില്ല. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറ് മണിയോടെ നിത്യ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി