മൂന്നാറിൽ വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച് വർക്ക്ഷോപ്പ് ഉടമയെ വെട്ടി; മൂന്ന് പേർ അറസ്റ്റിൽ

Published : Jan 10, 2025, 09:24 PM IST
മൂന്നാറിൽ വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച് വർക്ക്ഷോപ്പ് ഉടമയെ വെട്ടി; മൂന്ന് പേർ അറസ്റ്റിൽ

Synopsis

ബുധനാഴ്ച രാത്രിയിലാണ് സംഭവം. പ്രതികൾ കെ.ഡി.എച്ച്. ക്ലബ്ബിന് സമീപത്തുള്ള രാധാകൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. 

ഇടുക്കി: മൂന്നാറിൽ വർക്ക്ഷോപ്പ് ഉടമയെ വെട്ടിപരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സെവൻമല എസ്റ്റേറ്റ് ന്യൂ മൂന്നാർ ഡിവിഷനിൽ എസ് തങ്കരാജ്, സഹോദരൻ എസ് സേതുരാജ്, സുഹൃത്ത് വി സോമസുന്ദരം എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. പ്രതികൾ കെ.ഡി.എച്ച്. ക്ലബ്ബിന് സമീപത്തുള്ള രാധാകൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നേരത്തെ പഴയമൂന്നാർ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ഇവർ തമ്മിൽ വാക്കുതർക്കവും അടിപിടിയുമായുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത് എന്ന് പൊലീസ് അറിയിച്ചു.

60 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി; 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, 5 പേര്‍ അറസ്റ്റില്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ