
തൃശൂർ: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നിലയിൽ നിന്നും താഴെ വീണ് അതിഥി തൊഴിലാളി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. വീടിന്റെ മുകളിൽ തട്ടടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂർ സ്വദേശികളായ ജയൻ, നെൽസൺ, കൊൽക്കട്ട സ്വദേശിയായ അൻസാർ അലി എന്നിവർക്കാണ് പരിക്കേറ്റത്. വിദഗ്ദ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മൂവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 37 കാരന് ഏഴ് വര്‍ഷം കഠിനതടവും പിഴയും
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam