കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവം; 3 പേർ അറസ്റ്റിൽ, യുവാവ് ചികിത്സയിൽ തുടരുന്നു

Published : Feb 18, 2025, 11:13 AM IST
കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവം; 3 പേർ അറസ്റ്റിൽ, യുവാവ് ചികിത്സയിൽ തുടരുന്നു

Synopsis

പെരുമ്പിലാവ് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 

തൃശൂർ: തൃശൂർ കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവിൽ കഴിഞ്ഞ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 

പെരുമ്പിലാവ് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. ഷെക്കീർ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 

കാര്യവട്ടം ഗവൺമെന്‍റ് കോളേജിൽ നടന്നത് ക്രൂരമായി മർദനമെന്ന് എഫ്ഐആര്‍; 7 സീനിയർ വിദ്യാർത്ഥികൾക്ക്‌ സസ്പെന്‍ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു