Latest Videos

ഇടുക്കി ജില്ലയിലെ മൂന്ന് 'വഴിയിട'ങ്ങള്‍ തുറന്നു

By Web TeamFirst Published Sep 7, 2021, 5:29 PM IST
Highlights

സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച  ടേക്ക് എ ബ്രേക്ക്' ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല   ഉദ്ഘാടനം തദ്ദേശസ്വയംഭരണ- ഗ്രാമവികസന- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 
 

ഇടുക്കി.ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ  ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ  ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മാണം  പൂര്‍ത്തീകരിച്ചിരിക്കുന്നത്.  

സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച  ടേക്ക് എ ബ്രേക്ക്' ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല   ഉദ്ഘാടനം തദ്ദേശസ്വയംഭരണ- ഗ്രാമവികസന- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 

പള്ളിവാസല്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം മൈല്‍ വ്യൂ പോയിന്റില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച  കെ. എസ്. ആര്‍. ടി. സി ലോ ഫ്ലോര്‍ ബസ് മാതൃകയിലുള്ള ടോയ്ലറ്റ് കോംപ്ലക്സ്  അഡ്വക്കേറ്റ് എ.  രാജ എം എല്‍ എ തുറന്നു നല്‍കി.  ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ  പരുന്തുംപാറയില്‍ ആണ്  പീരുമേട് ഗ്രാമ പഞ്ചായത്ത്  വഴിയിടം ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറിക്കൊപ്പം  കോഫീ പാര്‍ലര്‍ റിഫ്രഷ്മെന്റ്സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  വാഴൂര്‍ സോമന്‍ എം എല്‍ എ  സഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. 

കരുണാപുരം ഗ്രാമപഞ്ചായത്തിലെ തൂക്കുപാലത്താണ് മൂന്നാമത്തെ വഴിയിടം ഒരുക്കിയിട്ടുള്ളത്. ഇവിടെയും  ആധുനിക സംവിധാനങ്ങളോട് കൂടിയ  ശുചിമുറികളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.  ജില്ലയില്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 30 ഓളം വഴിയോര വിശ്രമകേന്ദങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. ഏറെ താമസിയാതെ ഇവയും പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!