ഗുണ്ടൽപേട്ട് ഭാഗത്തു നിന്ന് വന്ന കാർ, മുത്തങ്ങയിലെ പരിശോധനയിൽ കണ്ടെടുത്തത് 54.09 ഗ്രാം എംഡിഎംഎ, 3 പേർ പിടിയിൽ

Published : Dec 08, 2024, 12:02 PM IST
ഗുണ്ടൽപേട്ട് ഭാഗത്തു നിന്ന് വന്ന കാർ, മുത്തങ്ങയിലെ പരിശോധനയിൽ കണ്ടെടുത്തത് 54.09 ഗ്രാം എംഡിഎംഎ, 3 പേർ പിടിയിൽ

Synopsis

ക്രിസ്മസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത് തടയാൻ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും പ്രത്യേക പരിശോധന.

സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. ചേലേമ്പ്ര സ്വദേശികളായ മുഹമ്മദ് അര്‍ഷാദ് (31), മുഹമ്മദ് ഷമീം (25), പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഹാഷിം (27)  എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. 

ശനിയാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറില്‍ കടത്തുകയായിരുന്ന 54.09 ഗ്രാം എം.ഡി.എം.എ  കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.  

ക്രിസ്മസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി  ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ഒഡീഷയിൽ നിന്നും ട്രെയിനിലെത്തിച്ച് കാറിൽ കടത്തിക്കൊണ്ടുവന്നു; 2 പേർ അറസ്റ്റിൽ, പിടികൂടിയത് 5.5 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്