നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും യൂണിഫോമിൽ അല്ലാത്തതിനാൽ എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
തൊടുപുഴ: തൊടുപുഴയില്‍ വിദ്യാര്‍ത്ഥികളുടെ തല്ലുമാല. വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ സ്വകാര്യ ബസ്റ്റാന്‍റില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചത്. സംഘർഷത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും യൂണിഫോമിൽ അല്ലാത്തതിനാൽ എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ബസ് സ്റ്റാന്‍റിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സംഘർഷം നടന്നത്. ഇവിടെ പലപ്പോഴും വിദ്യാര്‍ത്ഥികകള്‍ തമ്മിലടിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അടിയുണ്ടാക്കുന്നവരെ വ്യാപാരികൾ തന്നെ പോലീസിന് പിടിച്ച് നൽകാറുണ്ട്. എന്നാല്‍ പരാതിയില്ലാത്തതിനാൽ പൊലീസ് എടുക്കാറില്ല. ഇത്തവണയും പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം ലഹരി സംഘങ്ങൾ തമ്മലുള്ള ഏറ്റുമുട്ടലാണ് ബസ്റ്റാന്‍റില്‍ നടന്നതെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.
Read More : വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് നേരെ കൊലവിളി; സിഐടിയുവിനെതിരെ കോൺഗ്രസ്, പ്രതിഷേധ മാര്‍ച്ച്
അതിനിടെ മൂന്നാര്‍ പഞ്ചായത്തില്‍ അംഗങ്ങള്‍ തമ്മിലടിച്ചു. മൂന്നാറിൽ കോൺഗ്രസ്, സിപിഐ പഞ്ചായത്തംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. മൂന്നാർ ഗ്രാമപ്പഞ്ചായത്തിലെ ലക്ഷ്മി വാർഡംഗം സിപിഐയിലെ പി.സന്തോഷ്, ആനമുടി വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം പി.തങ്കമുടി എന്നിവരാണു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. രണ്ടു മാസം മുൻപ് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന തങ്കമുടിയും സിപിഐ അംഗങ്ങളുമായി തർക്കം നിലനിന്നിരുന്നു.
ഗ്രാമസഭ സംബന്ധിച്ച നോട്ടിസ് എടുക്കാനായി പഞ്ചായത്തിലെത്തിയ തന്നെ സിപിഐയിലെ അംഗങ്ങളായ ഗണേശനും സന്തോഷും ചേർന്നു മരക്കൊമ്പുകൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് തങ്കമുടി പറഞ്ഞു. എന്നാൽ പഞ്ചായത്തിൽ നിൽക്കുകയായിരുന്ന തന്നെയും ഗണേശനെയും തങ്കമുടിയുടെ നേതൃത്വത്തിൽ 3 ഓട്ടോറിക്ഷ കളിലെത്തിയ 15 പേരടങ്ങുന്ന സംഘം അകാരണമായി മർദിക്കുകയായിരുന്നുവെന്നു സന്തോഷ് പറയുന്നത്. പഞ്ചായത്തംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ രാത്രിയിൽ ടൗണിൽ ഇരുവിഭാഗങ്ങൾ തമ്മിലും സംഘർഷമുണ്ടായി.
Read More : കാമുകന്‍ ഒഴിവാക്കി; മനം നൊന്ത് 16 വയസുകാരിയും കൂട്ടുകാരികളും വിഷം കഴിച്ചു, രണ്ട് മരണം
