മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; സാധനം ആന്ധ്രയിൽ നിന്ന്, ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പന, വീട് വളഞ്ഞ് അറസ്റ്റ്

Published : Jul 26, 2023, 01:37 PM ISTUpdated : Jul 26, 2023, 01:41 PM IST
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; സാധനം ആന്ധ്രയിൽ നിന്ന്, ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പന, വീട് വളഞ്ഞ് അറസ്റ്റ്

Synopsis

ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ഒരുക്കം നടത്തുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ വലയിലാകുന്നത്

മലപ്പുറം:  മലപ്പുറത്ത് പൊലീസിന്‍റെ കഞ്ചാവ് വേട്ട. ചെമ്മങ്കടവ് താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49),  മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞ് പൊലീസ് നടത്തിയ റെയിഡിലാണ് 20.5  കിലോ കഞ്ചാവ് പിടികൂടിയത്.  മലപ്പുറം ഡി.വൈ.ഐസ്.പി. പി.അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്ഐ ജീഷിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് താമരക്കുഴിയിലുള്ള പ്രതിയായ ബ്രിജേഷ് ആന്റണിയുടെ വീട്ടിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 

ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ഒരുക്കം നടത്തുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ വലയിലാകുന്നത്.  ഒന്നാം പ്രതി പാലോളി ഇബ്രാഹിം പേരിൽ നേരത്തെ വധശ്രമം,  ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ പതിനഞ്ചോളം കേസിലെ പ്രതിയാണ്.

 മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം പൊലീസ് സബ് ഇൻസ്പെക്ടർ ജിഷിൽ, എന്നവരെ കൂടാതെ എസ്ഐമാരായ സന്തോഷ്‌ , തുളസി, ഗോപി മോഹൻ, സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്‌സൽ, ജില്ലാ ആന്‍റി നര്‍ക്കോട്ടിക് ടീം അംഗങ്ങളായ ഐകെ ദിനേഷ്, പി സലീം, ആ ഷഹേഷ്, കെകെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More : ബിജെപി 'കൈ' പിടിച്ചു, എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി, യുഡിഎഫിന്‍റെ ഷീബ ചെല്ലപ്പൻ പ്രസിഡന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം