ആകെ 20 സീറ്റുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഒൻപതും യുഡിഎഫ് എട്ട്, ബിജെപി മൂന്ന് എന്നിങനെ ആയിരുന്നു കക്ഷി നില.
കൊല്ലം: കൊല്ലത്ത് ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കി യുഡിഎഫ്. കൊല്ലം ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് ഭരണമാണ് ബിജെപി പിന്തുണയിൽ യുഡിഎഫ് നേടിയത്. കോൺഗ്രസിലെ ഷീബാ ചെല്ലപ്പൻ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ ഹരികുമാർ, എം.ഉഷ,സിന്ധു എന്നിവർ യുഡിഎഫ് പ്രസിഡന്‍റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് ഭരണം മറിഞ്ഞത്.
ആകെ 20 സീറ്റുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഒൻപതും യുഡിഎഫ് എട്ട്, ബിജെപി മൂന്ന് എന്നിങനെ ആയിരുന്നു കക്ഷി നില.
തെരഞ്ഞെടുപ്പ് സമയത്തെ ധാരണ പ്രകാരം പ്രസിന്‍റ് സ്ഥാനം സിപിഐയിലെ അമ്പിളി ശിവൻ രാജിവെച്ചതിനെ തുടർന്നാണ് ഇന്ന് വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ ബിന്ദു പ്രകാശായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
Read More : 'ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു'; പിണറായിക്കെതിരെ വിടി ബൽറാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

