'വീട്ടിലാക്കാം'; 16 കാരിയെ പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം; പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

Published : Dec 24, 2023, 12:10 AM IST
'വീട്ടിലാക്കാം'; 16 കാരിയെ പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം; പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

Synopsis

ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാം എന്ന് പറഞ്ഞ് പറ്റിച്ച് പ്രതികള്‍ തൊട്ടടുത്തുള്ള ഒരു മലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കൊയിലാണ്ടി: കോഴിക്കോട് പതിനാറു വയസ്സുകാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തലക്കുളത്തൂര്‍ സ്വദേശികളായ അവിനാഷ്, അശ്വന്ത്, സുബിൻ എന്നിവരെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പ്രതികള്‍ തടവ് ശിക്ഷയ്ക്ക് പുറമേ എഴുപത്തി അയ്യായിരം രൂപ പിഴയുമടയ്ക്കണം.

2022-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാം എന്ന് പറഞ്ഞ് പറ്റിച്ച് പ്രതികള്‍ തൊട്ടടുത്തുള്ള ഒരു മലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നതും വീട്ടുകാരുടെ പരാതിയിൽ എലത്തൂര്‍ പൊലീസ് കേസെടുക്കുന്നതും. അന്വേഷണത്തിനൊടുവിൽ പൊലീസിസ് പ്രതികളെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

Read More : 'മദ്യം താടാ', കത്തി വീശി ഭീഷണി, സോഡാക്കുപ്പികൾ അടിച്ച് പൊട്ടിച്ചു; ബാറിൽ യുവാക്കളുടെ പരാക്രമം, പിടി വീണു

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം