തോക്കുകൊണ്ട് തലയ്ക്കടിച്ചു, പണം തട്ടിയെടുത്തു ; മലപ്പുറത്ത് യുവാവിനെ മര്‍ദ്ദിച്ച സുഹൃത്തുക്കള്‍ പിടിയില്‍

Published : Jul 05, 2022, 12:51 PM ISTUpdated : Jul 05, 2022, 12:55 PM IST
 തോക്കുകൊണ്ട് തലയ്ക്കടിച്ചു, പണം തട്ടിയെടുത്തു ; മലപ്പുറത്ത് യുവാവിനെ മര്‍ദ്ദിച്ച സുഹൃത്തുക്കള്‍ പിടിയില്‍

Synopsis

നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞ ശ്രീലാല്‍ തൊട്ടടുത്തു തന്നെ സമാന സ്വഭാവമുള്ള മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.   

മലപ്പുറം: യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 12 മണിക്കൂറോളം ബന്ദിയാക്കി തോക്കുകൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ആലപ്പുഴ വള്ളികുന്നം സ്വദേശികളായ കമ്പിളിശ്ശേരി വിഷ്ണു സജീവ് (33), കടുവിനാല്‍ മലവിള വടക്കേില്‍ എസ് സഞ്ജു (31), അപ്പു (30) എന്നിവരാണ് പിടിയിലായത്. 

വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോക്കി നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ സുഹൃത്തും മറ്റു കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളും കൂടി ക്രൂരമായി മര്‍ദ്ദിച്ചത്. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞ ശ്രീലാല്‍ തൊട്ടടുത്തു തന്നെ സമാന സ്വഭാവമുള്ള മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Read More : ആഭരണം നിർമിക്കാൻ ഏൽപ്പിച്ച 302 ഗ്രാം സ്വർണവുമായി മുങ്ങി; ബംഗാൾ സ്വദേശിയെ അജ്മീരിലെത്തി പൊക്കി പൊലീസ്

പ്രതികള്‍ ശ്രീലാലിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയില്‍ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിനു പ്രതികള്‍ അയച്ചുകൊടുക്കുകയും , ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി പെടുത്തി. നല്‍കുവാനുള്ള 5 ലക്ഷം രൂപ തിരിച്ചു നല്‍കി എന്ന് രേഖകള്‍ ഉണ്ടാക്കി മുദ്രക്കടലാസുകളിലും മറ്റും നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതായും ഗൂഗിള്‍ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിച്ചെന്നും കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിപ്പറിച്ചെന്നും പരാതിയില്‍ പറയുന്നു.

Read More : നിലമ്പൂരിൽ തെരുവുനായയുടെ പരാക്രമം: കടിയേറ്റത് 12 പേർക്ക്, നായയെ പിടികൂടാൻ ശ്രമം തുടരുന്നു

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി