കെഎസ്ആർടിസി ബസിലെത്തിയ നെന്മേനി സ്വദേശി, ബാഗിൽ കടത്തിക്കൊണ്ടുവന്നത് 1.15 കിലോ കഞ്ചാവ്; 32 കാരൻ പിടിയിൽ

Published : Aug 09, 2025, 04:00 PM IST
Youths arrested with cannabis

Synopsis

കെഎസ്ആർടിസി ബസിലെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്.

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് ചെക്‌പോസ്റ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. നെന്മേനി സ്വദേശി ലിജോ ജോയ്(32) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്സൈസ് കണ്ടെത്തി. സംശയിക്കാതിരിക്കാൻ ബസിലെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്.

പ്രതിയെ പിടികൂടിയ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ പ്രസാന്ത്.പി.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ മുഹമ്മദ്‌ ഷെരീഫ്.പി.എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ  പ്രഭ.ജി, പ്രിവന്റീവ് ഓഫീസർമാരായ കെ.പി.രാജേഷ്, മനോജ്‌.പി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എന്നിവർ ഉണ്ടായിരുന്നു.

അതിനിടെ ഇടുക്കി മുണ്ടിയെരുമ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ 1.25 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല പാറത്തോട് സ്വദേശികളായ കുമാർ (35 ), തുകേത് (39) എന്നിവരാണ് പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്കുമാർ.ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷാജി ജെയിംസ്, ബിനോയ്‌.കെ.ജെ, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ.കെ.എൻ, ജലീൽ.പി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, എബിൻ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി. പി.കെ എന്നിവരും പങ്കെടുത്തു.

ബദിയടുക്കയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 2.245 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേർ അറസ്റ്റിലായി. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് സാദിഖ്. സി.ബി, നൗഷാദ്.എ.കെ എന്നിവരാണ് പിടിയിലായത്. ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു.പി.ആർ ഉം പാർട്ടിയും ചേർന്ന് നടത്തിയ റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുള്ള കുഞ്ഞി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജോയ്.ഇ.കെ, പ്രിവന്റീവ് ഓഫീസർ സാബു.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജു.ജി.എസ്, സദാനന്ദൻ.പി, വനിത സിവിൽ എക്സൈസ് ഓഫീസർ ശംഷ എന്നിവരും പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം