
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് പൊലീസിന്‍റെ മയക്കുമരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. തൊടിയൂർ സ്വദേശി അർചന്ദ്, ആലപ്പാട് സ്വദേശി നാഥ്, പുതിയകാവ് സ്വദേശി ഹാഫിസ് സജീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 2.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ കാസർഗോഡ് 6.024 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെക്രാജെ നെല്ലിക്കട്ട പൊട്ടിപള്ളം ചെന്നടുക്കത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ്.കെ(38)യാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാളുടെ പോക്കറ്റിലും ബൈക്കിലും ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് എക്സൈസ് കണ്ടെടുത്തത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ അധിക ചുമതലയുള്ള കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മാത്യു.കെ.ഡി യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read More : വാടക ക്വാട്ടേഴ്സിൽ പൊലീസ് റെയ്ഡ്, ആദ്യം ഒന്നും കണ്ടില്ല, അസം സ്വദേശിയുടെ മുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്