ഹോണ്ട സിറ്റി കാറിൽ 3 പേർ, സംശയം തോന്നി കൊയിലാണ്ടിയിൽ തടഞ്ഞു, ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 52 ഗ്രാം എംഡിഎംഎ, അറസ്റ്റിൽ

Published : Jun 05, 2025, 09:55 PM IST
mdma smuggling case

Synopsis

KL- 07- BN- 3399 എന്ന നമ്പറിലുള്ള ഹോണ്ട സിറ്റി കാറിലാണ് സംഘം എത്തിയത്. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52.24 ഗ്രാം എംഡിഎംഎ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് (26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്.

KL- 07- BN- 3399 എന്ന നമ്പറിലുള്ള ഹോണ്ട സിറ്റി കാറിലാണ് സംഘം എത്തിയത്. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അറിയിച്ചു.

പരിശോധയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു.പി.സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫീസർ വിവേക്.കെ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ അഖില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു