വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍റെ മരണം; ജയിലില്‍ മര്‍ദനമേറ്റെന്ന് ബന്ധുക്കളുടെ പരാതി

Published : Jun 04, 2026, 03:27 PM IST
custodial death

Synopsis

വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. മോഷണ കുറ്റത്തിനാണ് യുവാവ് പിടിയിലായത്.

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് ജയിലിലെ മർദ്ദനമേറ്റെന്ന് പരാതി. വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. മോഷണ കുറ്റത്തിനാണ് യുവാവ് പിടിയിലായത്. ഇയാളെ മേയ് 18നാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. മേയ് 26 നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളായിട്ടും പൊലീസ് മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പുറത്തായി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്കിന്‍റെ ഷട്ടറിനും താഴിനുമിടയിൽ പാമ്പ് ചുറ്റി പൊല്ലാപ്പായി; ബാങ്ക് തുറന്നത് അണലിയെ കുപ്പിയിലാക്കിയ ശേഷം
ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു