ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Published : Jun 04, 2026, 02:34 PM IST
student snake bite death

Synopsis

കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പാമ്പുകടിയേറ്റത്.  ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്.

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിമരണപ്പെട്ടു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസല്‍. ദിവസങ്ങള്‍ക്കു മുമ്പ് പാമ്പ് കടിയേറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.

കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാന്‍ ഒരുങ്ങിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും; ജ്യോതിഷാലയത്തിൽനിന്ന് പിടിച്ചെടുത്തത് കഞ്ചാവ്!
ആരതി രാജിനെ വിവേകിന്‍റെ വീട്ടിലെത്തിച്ചു, യുവതികൾ രാത്രി തങ്ങിയ സ്ഥലത്തും തെളിവെടുപ്പ്; പൊലീസുകാരന്‍റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച കേസിൽ അന്വേഷണം