ഒരുവർഷത്തെ കാത്തിരിപ്പ്; കുതിരാനിലെ ഇടത് തുരങ്കം ഇന്ന് തുറന്നുകൊടുക്കും, ഗതാഗത കുരുക്കിന് പരിഹാരം

Published : Jun 12, 2024, 10:37 AM IST
ഒരുവർഷത്തെ കാത്തിരിപ്പ്; കുതിരാനിലെ ഇടത് തുരങ്കം ഇന്ന് തുറന്നുകൊടുക്കും, ഗതാഗത കുരുക്കിന് പരിഹാരം

Synopsis

വലത്ത് തുരങ്കത്തിലൂടെയാണ് ഒരു കൊല്ലമായി രണ്ടു വരി ഗതാഗതം. പാലക്കാട്‌ ഭാഗത്തേക്കുള്ള വലതു തുരങ്കത്തിന്റെ നിർമ്മാണത്തിലും അശാസ്ത്രീയതയുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

തൃശ്ശൂർ : അറ്റകുറ്റപണികൾക്കായി അടച്ചിട്ട കുതിരാനിലെ ഇടത് തുരങ്കം ഇന്ന് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തേക്കും. ഒരു കൊല്ലക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടതു തുരങ്കം തുറക്കുന്നത്. തുരങ്കത്തിന്റെ ഉൾവശത്തെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ലൈറ്റുകൾ, എക്സ്‌ഹോസ്റ്റ് ഫാനുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ പുനഃസ്ഥാപിക്കുന്ന ജോലികളും വശങ്ങളിലും കൈവരികളിലും ഉള്ള പെയിനന്‍റിങ്ങുമാണ് ഇപ്പോൾ നടക്കുന്നത്.

തുരങ്കത്തിനുൾവശം പൂർണമായി കോൺക്രീറ്റ് ചെയ്യേണ്ടിയിരുന്നെങ്കിലും അത് മുഴുവനാക്കാതെയാണ് തുരങ്കം നേരത്തെ തുറന്നുനൽകിയിരുന്നത്. മാലിന്യം പുറന്തള്ളുന്ന എക്ഹൌസ്റ്റ് ഫാനുകൾ പലതും പ്രവർത്തനരഹിതമായിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണികൾക്കായി ഇടതു തുരങ്കം അടച്ചിട്ടത്. തുരങ്കങ്ങൾക്കുള്ളിലെ എല്ലാ അഗ്നിരക്ഷാ ഉപകരണങ്ങളും ഇതിനൊപ്പം മാറ്റി സ്ഥാപിച്ചിട്ടുണ്ട്.  

വലത്ത് തുരങ്കത്തിലൂടെയാണ് ഒരു കൊല്ലമായി രണ്ടു വരി ഗതാഗതം. പാലക്കാട്‌ ഭാഗത്തേക്കുള്ള വലതു തുരങ്കത്തിന്റെ നിർമ്മാണത്തിലും അശാസ്ത്രീയതയുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. എന്നാൽ അറ്റകുറ്റപണികളിൽ വീഴ്ചയോ കാലതാമസമോ ഉണ്ടായില്ലെന്ന് കരാർ കമ്പനി പ്രതിനിധി പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് വിഭാഗം സുരക്ഷാപരിശോധന നടത്തും. അഗ്നി സുരക്ഷാ പരിശോധനയും നടത്തിയ ശേഷമാണ് തുരഹ്കം ഗതാഗതത്തിനായി തുറന്ന് കൊടുക്കുക. തുരങ്കം തുറക്കുന്നത്തോടെ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Read More : '20 റൗണ്ട് വെടിവെപ്പ്, സംഘട്ടനം'; ജ്വല്ലറി കവർച്ചക്കെത്തിയ 7 കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട് പൊലീസുകാരൻ!

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്