
തൃശൂർ: കൈപ്പമംഗലം പള്ളിത്താനത്ത് എം ഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടിച്ചെടുത്തത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത അനൂപിൻ്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, ഡാൻസാഫ് ടീം അംഗങ്ങളായഎസ്.ഐ പ്രദീപ്, ജി.എ.എസ്.ഐ ലിജു, ജി.എസ്.സി.പി.ഒ മാരായ ബിജു, നിശാന്ത്, സുർജിത്ത് സാഗർ, കൈപ്പമംഗലം സ്റ്റേഷനിലെ എസ്.ഐ സജീഷ്, സി.പി.ഒ മാരായ ജോസഫ്, രജനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.