ഭാര്യയെ സംശയം, മദ്യം ബലമായി വായിലൊഴിച്ചു, മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം

Published : Mar 30, 2024, 03:06 PM IST
ഭാര്യയെ സംശയം, മദ്യം ബലമായി വായിലൊഴിച്ചു, മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം

Synopsis

രാത്രി മദ്യപിച്ചെത്തിയ ജിതീഷ് വീട്ടിൽ ഭാര്യയുടെ ചാരിത്രത്തിൽ സംശയിച്ച് വഴക്കുണ്ടാക്കി സന്ധ് ഭാര്യ സന്ധ്യയുടെ വായിൽ മദ്യം ഒഴിച്ച് കൊടുത്ത് മർദ്ദിക്കുകയും ടോർച്ച് കൊണ്ട് തലക്കടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നിൽ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയുമായിരുന്നു.

തൃശൂർ: ഭാര്യയെ കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്.  2017 മെയ് മൂന്ന് രാത്രി 11:30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് വീട്ടിൽ ഭാര്യയുടെ ചാരിത്രത്തിൽ സംശയിച്ച് വഴക്കുണ്ടാക്കി. ഭാര്യ സന്ധ്യയുടെ വായിൽ മദ്യം ഒഴിച്ച് കൊടുത്ത് മർദ്ദിക്കുകയും ടോർച്ച് കൊണ്ട് തലക്കടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നിൽ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം, ശരീരമാസകലം അടിയേറ്റ പാടുകൾ; തലസ്ഥാനത്തെ സ്പെഷ്യൽ സ്കൂളിനെതിരെ പരാതി

ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയും ഭീക്ഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 3 കുട്ടികളെയും സർക്കാർ ഷെൽട്ടർ ഹോമിലാക്കിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സക്ഷികളെയും 35 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി. ദ്യക്സാക്ഷികളായ കുട്ടികളുടെയും അയൽക്കാരുടെയും സാക്ഷിമൊഴികൾ നിർണ്ണായകമായി. മൂന്ന് കുഞ്ഞുങ്ങളെ പൂർണ്ണ അനാഥത്ത്വത്തിലേക്ക് എത്തിച്ച പ്രതിയുടെ അതിക്രൂര പ്രവൃത്തിക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിശോധിച്ചത് 60 സിസിടിവികൾ, ഒടുവിൽ ആളെ കിട്ടി; ക്ഷേത്രത്തിൽ നിന്നും വിഗ്രഹവും പൂജ സാധനങ്ങളും കവർന്ന പ്രതി പിടിയിൽ
വാടകവീട്ടിൽ നട്ട ചെടികൾക്ക് വെള്ളം നനച്ചുകൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; വളർത്തിയത് കഞ്ചാവ് ചെടികൾ!