
തൃശൂര്‍: വീടിന് പുറകിലെ സെപ്റ്റിക് ടാങ്കിൽ വീണ രണ്ടു വയസുകാരിയും മുത്തശ്ശിയും രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഒല്ലൂരിലുള്ളവർ. കുഞ്ഞിനെയും എടുത്ത് സ്ലാബിന് മുകളിലൂടെ മുത്തശ്ശി നടക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. സ്ലാബ് ഇടിഞ്ഞ് 62 വയസുള്ള റീമയും കയ്യിലുണ്ടായിരുന്ന കുഞ്ഞും പത്തടി താഴ്ചയുള്ള കുഴിയിൽ വീഴുകയായിരുന്നു. സ്ലാബിനടിയിൽ കാൽ പെട്ടിട്ടും കുഞ്ഞിനെ മുത്തശ്ശി കൈവിട്ടില്ല. രണ്ടു വയസുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് സ്ലാബിനടിൽ മുത്തശ്ശി രക്ഷ തേടിയത്. തുടർന്ന് തൃശൂരിൽ നിന്നും ഫയർഫോഴ്സ് എത്തി ടാങ്കിനുള്ളിൽ ഇറങ്ങി ഇരുവരെയും പുറത്തെത്തിച്ചു. റീമയുടെ കാലിന് പരിക്കുണ്ട്.
സംഭവം ഇങ്ങനെ
ഉപയോഗിക്കാതെ കിടന്നിരുന്ന 10 അടി താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്കിലേക്കാണ് മുത്തശ്ശിയും വീണ രണ്ടുവയസുകാരിയും വീണത്. ഒല്ലൂര്‍ കമ്പനിപ്പടിക്ക് സമീപം ഫാത്തിമ നഗറിലാണ് അപകടം ഉണ്ടായത്. അരിമ്പൂര്‍ വീട്ടില്‍ റീന സെബാസ്റ്റ്യന്‍ (58), സിയ ഡെനിഷ് (2) എന്നിവരാണ് 10 അടി താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്കില്‍ വീണത്. ഇന്ന് രാവിലെയായിരുന്നു ദുരന്തമുണ്ടായത്. കമ്പനിപ്പടിക്ക് സമീപം വീടിനു പിറകുവശത്തുള്ള ഉപയോഗിക്കാതെ കിടന്നിരുന്ന സെപ്റ്റിക് ടാങ്കിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. കൊച്ചുമകളായ സിയയെ എടുത്ത് നടക്കുകയായിരുന്നു റീന. ഈ സമയം സ്ലാബ് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്കിനകത്തേക്ക് വീണ റീനയുടെ കാല്‍ സ്ലാബിന് അടിയില്‍ കുടുങ്ങി. അപ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേർത്താണ് മുത്തശ്ശി കിടന്നത്.
തുടര്‍ന്ന് തൃശൂരില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. ടാങ്കിന് അകത്ത് ഇറങ്ങി ആദ്യം സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു. തുടര്‍ന്ന് കാലില്‍ പരുക്ക് പറ്റിയ സ്ത്രീയെ മറ്റ് പരുക്കുകള്‍ കൂടാതെ സുരക്ഷിതമായി പുറത്ത് എത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറായ ദിനേശ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നവനീത കണ്ണന്‍, ദിനേശ്, സജിന്‍, ജിമോദ്, അനില്‍കുമാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഇരുവരെയും അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ഒല്ലൂര്‍ ആകട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam