തൃത്താല ജാറം പള്ളിക്കടുത്ത് നിന്ന് പരുങ്ങി, പൊലീസിന് സംശയം തോന്നി; പിടിച്ചെടുത്തത് 10 ലിറ്റർ അനധികൃത മദ്യം

Published : Nov 22, 2025, 09:56 PM IST
illicit liquor

Synopsis

തൃത്താലയിൽ അനധികൃത മദ്യക്കടത്തിനിടെ കുറ്റിപ്പുറം സ്വദേശി സജീഷിനെ പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് 10 ലിറ്റർ മദ്യം പിടിച്ചെടുത്തു. മുൻപ് കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിൽ ഉൾപ്പെട്ട പ്രതിയാണ് സജീഷ് എന്ന് പൊലീസ് അറിയിച്ചു.

പാലക്കാട്: അനധികൃത മദ്യക്കടത്തിനിടെ പ്രതിയെ തൃത്താല പൊലീസ് പിടികൂടി. ഇയാളിൽ നിന്നും 20 കുപ്പി മദ്യവും പൊലീസ് പിടിച്ചെടുത്തു. കുറ്റിപ്പുറം സ്വദേശി കൊള്ളനംപറ്റ വീട്ടിൽ സജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം തൃത്താല ജാറം പള്ളിക്ക് സമീപത്ത് നിന്നായാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്നു 20 മദ്യക്കുപ്പികളിലായി 10 ലിറ്ററോളം മദ്യവും പൊലീസ് പിടിച്ചെടുത്തു. കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തിൽ ഉൾപ്പെട്ട പ്രതിയാണ് വീണ്ടും തൃത്താലയിൽ വച്ച് മദ്യക്കടത്തിനിടെ പൊലീസിൻ്റെ പിടിയിലാവുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. തൃത്താല സി ഐ പ്രതാപ്, എസ് ഐ ജെഫിൻ രാജ്, സി പി ഒ ശ്രീരാജ്, പൊലീസ് ഡ്രൈവർ രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ