മഴയില്ലാതെ ഇടിമിന്നൽ: കാറിന്റെ മുകളിലേക്ക് അടർന്ന് വീണ് തൂണ്‍; ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ, നാശനഷ്ടം

Published : Nov 17, 2024, 12:28 PM IST
മഴയില്ലാതെ ഇടിമിന്നൽ: കാറിന്റെ മുകളിലേക്ക് അടർന്ന് വീണ് തൂണ്‍; ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ, നാശനഷ്ടം

Synopsis

എറണാകുളം ആലുവയിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. 

കൊച്ചി: എറണാകുളം ആലുവയിൽ ശനിയാഴ്ച്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. തോട്ടക്കാട്ടുകരയിലെ സ്വകാര്യ സ്ഥാപനത്തിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് തൂണിന്റെ ഒരു ഭാഗം അടർന്നു വീണ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തൊട്ടടുത്ത വീട്ടിലെ തെങ്ങിനും ഇടിമിന്നലിൽ ആഘാതമേറ്റിട്ടുണ്ട്.  വീട്ടിലെ സിസിടിവി അടക്കം ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലൈറ്റുകൾ, പ്ലഗ്ഗുകൾ എന്നിവ കത്തിപ്പോവുകയും  സ്വിച്ച് ബോർഡുകൾ ഇളകുകയും ചെയ്തു. പ്രദേശത്ത് കാര്യമായി മഴ പെയ്യാതെയാണ് ശക്തമായ ഇടിമിന്നലുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്