
മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ ഭിതി വർധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ അറിയിച്ചിട്ടുണ്ട്.
ആലപ്പുഴ കണ്ടിട്ടില്ല, മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴ നിന്നും; സംഭവിച്ചതറിയാൻ പരാതി!
നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ എടക്കോട് റിസർവ്വ് മേഖലയിൽ ഉൾപ്പെട്ട ചാലിയാർ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടത്. മീൻ പിടിക്കാൻ പോകുന്നവരാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടതായി വനപാലകരെ അറിയിച്ചത്. എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എ നാരായണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി ബിജിൽ, എ അഭിഷേക് പി അത്വിബുദ്ദീൻ, എൻ ഷാജിത്, സറഫുദ്ദീൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കടുവയുടെ കാൽപ്പാടാണെന്ന് സ്ഥിരീകരിച്ചത്.
കാട്ടാനകൾക്ക് പുറമെ കടുവയുടെ സാന്നിധ്യം കൂടി കണ്ടെത്തിയത് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം പഞ്ചായത്തംഗം സിനി ഷാജിയടക്കമുള്ളവർ തന്നെ വ്യക്തമാക്കി രംഗത്തെത്തി. നേരത്തെ ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് മേഖലയിലും കടുവയുടെ കാൽപാദം കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
അതേസമയം മാട്ടുപ്പെട്ടിയിൽ നിന്നുള്ള മറ്റൊരു വാർത്ത എക്കോപോയിന്റിൽ പടയപ്പയെന്ന കാട്ടാന പെട്ടിക്കടകൾ തകർത്തു എന്നതാണ്. രാത്രി ഒൻപത് മണിയോടെ എത്തിയ കാട്ടാന കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണസാധനങ്ങൾ അകത്താക്കിയാണ് കാടുകയറിയത്. ഒരുമാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടന ഇന്നലെ രാത്രിയോടെ മേഖലയിൽ ഇറങ്ങിയത്. ഒൻപത് മണിയോടെ എത്തിയ കാട്ടാന പെട്ടികടകൾ തകർത്ത് ഭക്ഷണ സാധനങ്ങൾ അകത്താക്കിയാണ് കാടു കയറിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam