പന്നിക്ക് വച്ച കെണിയില്‍ കുടുങ്ങി കടുവ ചത്തു, കാപ്പി ചെടിയടക്കം കസ്റ്റഡിയില്‍

By Web TeamFirst Published Feb 2, 2023, 2:41 PM IST
Highlights

വനം വകുപ്പ് കടുവയെ പിടികൂടാത്തതിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ചത്തനിലയിൽ കണ്ടെത്തുന്നത്.

പാടിപറമ്പ്: വയനാട് പാടിപറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത് പെന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെന്ന് വനം വകുപ്പ്. സ്വകാര്യ തോട്ടത്തിലെ കെണിയിൽ കുരുങ്ങിയാണ് കടുവ ചത്തതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇന്നലെ വൈകിട്ടാണ് പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിൽ ഒന്നരവയസ് പ്രായമുള്ള ആൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് പൊന്മുടികോട്ടയ്ക്ക് സമീപം വനം വകുപ്പ് കൂട് വെച്ച് പിടികൂടിയ പെൺ കടുവയുടെ കുട്ടിയാണ് ഈ കടുവയെന്നാണ് വിലയിരുത്തല്‍.

പൊന്മുടികോട്ട മേഖലയിൽ പത്തിലേറെ വളർത്തുമൃഗങ്ങളെ കൊന്നത് ഇതേ കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വനം വകുപ്പ് കടുവയെ പിടികൂടാത്തതിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ചത്തനിലയിൽ കണ്ടെത്തുന്നത്. ബത്തേരിയിലെ ഫോറസ്റ്റ് ലാബിൽ കടുവയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. പാടിപറന്പിലെ സ്വകാര്യ തോട്ടത്തിൽ പന്നിയ്ക്ക് വെച്ച കെണിയിൽ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

പനമരത്ത് പശുവിനെ കൊന്നത് കടുവ തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്; പഴയ വൈത്തിരിയില്‍ അജ്ഞാത ജീവിയും

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കെണി കോർത്തിരുന്ന കാപ്പി ചെടിയടക്കം കസ്റ്റഡിയിലെടുത്തു. ജനുവരി രണ്ടാം വാരത്തില്‍ മാനന്തവാടി പിലാക്കാവ് മണിയന്‍കുന്നില്‍ കടുവ ഇറങ്ങിയിരുന്നു. എന്നാല്‍ വനംവകുപ്പ് മേഖലയില്‍ കൂട് സ്ഥാപിച്ചതിന് പിന്നാലെ കടുവ ഈ മേഖലയില്‍ നിന്ന് മുങ്ങിയിരുന്നു. കൂട്ടില്‍ കടുവ കൊന്ന പശുവിന്റെ ജഡമായിരുന്നു ഇരയായി വെച്ചിട്ടുണ്ടായിരുന്നത്. ഇതിന് പിന്നാലെ സമീപ പ്രദേശങ്ങളില്‍ നിന്ന് കടുവയെ കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. 

നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് ഗാഡ്ഗിൽ: മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലണം

click me!