
മൂന്നാർ: പുലിപ്പേടി ഒഴിയാതെ മൂന്നാർ തോട്ടം മേഖല. കഴിഞ്ഞ ദിവസം ഗൂഡാർവിള എസ്റ്റേറ്റിൽ ഗർഭിണിയായ പശുവിനെ കടിച്ചു കൊന്നു. ശനിയാഴ്ച രാവിലെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻ പോയ ആറുമുഖത്തിന്റ ഗർഭിണിയാ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.
രണ്ടു ദിവസമായി പശുവീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നാത്തിയ തിരച്ചലിലാണ് കാട്ടിനുള്ളിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റിന് സമീപത്ത് കറവപശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിവാസലിന് സമീപത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു.
പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും വനപാലകർ സ്ഥിരീകരിച്ചിട്ടില്ല. മൂന്നാറിലെ തോട്ടം മേഖലയിൽ നിരന്തരമായി പുലിയുടെ ആക്രമണത്തിൽ പശുക്കൾ ചത്തൊടുങ്ങുന്നത് ക്ഷീര കർഷകരായ തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. സംഭവത്തിൽ വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Read more: യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ
അതേസമയം, ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം മഞ്ചുമലയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. മഞ്ചുമല പോബ്സൺ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേർന്ന തോടിന്‍റെ കരയിൽ ആണ് പുലിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ വാച്ചർ ആണ് ആദ്യം പുലിയുടെ ജഡം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് എരുമേലി റേഞ്ചിൽ നിന്നും വനപാലകർ എത്തി മൃതദേഹം മാഫ്ഫി.
ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെൺപുലിയുടെ ജഡമാണ് കണ്ടെത്തിയത്. പുലിയുടെ ശരീരത്തില്‍ മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം കണ്ടെത്താൻ കഴിയൂവെന്ന് എരുമേലി റേഞ്ച് ഓഫിസർ പറഞ്ഞു. തേക്കടിയിലെ വനംവകുപ്പ് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ജഡം നാളെ പോസ്റ്റ്‌മോർട്ടം നടത്തും.
പുഴയ്ക്കക്കരെ മറ്റൊരു പുലിയെ കണ്ടതായി വാച്ചർ വനപാലകരോട് പറഞ്ഞിട്ടുണ്ട്. അതേസമയം പ്രദേശത്ത് രണ്ട് പുലികളെ കണ്ടതായും മൂന്ന് മാസങ്ങൾക്ക് മുൻപ് നാലോളം വളർത്തു മൃഗങ്ങളെ പുലി പിടിച്ച നിലയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ പറഞ്ഞു. ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് എരുമേലി റേഞ്ച് ഓഫീസർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam