പുൽപ്പള്ളിയില്‍ കടുവ സാന്നിധ്യം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കാര്‍ യാത്രികയും കടുവയെ കണ്ടു

Published : Feb 18, 2023, 09:05 PM IST
പുൽപ്പള്ളിയില്‍ കടുവ സാന്നിധ്യം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കാര്‍ യാത്രികയും കടുവയെ കണ്ടു

Synopsis

ജനവാസ കേന്ദ്രത്തിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

വയനാട്: പുൽപ്പള്ളി ഏരിയപള്ളി മേഖലയിൽ കടുവാ സാന്നിധ്യം. പ്രദേശവാസിയായ രാജൻ്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വന മേഖലയോട് ചേർന്ന പ്രദേശമാണിത്. ജനവാസ കേന്ദ്രത്തിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
 

PREV
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു