മുതലപ്പൊഴിയിൽ ചൂണ്ടയിടാനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു

Published : Feb 18, 2023, 07:38 PM IST
മുതലപ്പൊഴിയിൽ ചൂണ്ടയിടാനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു

Synopsis

പൊഴിമുഖത്ത് ഇറങ്ങുന്നതും ചൂണ്ടയിടുന്നതും അപകടമാണെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് അപകടം. 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ചൂണ്ടയിടാനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു.  കഴക്കൂട്ടം സ്വദേശി മനീഷാണ് മരിച്ചത്. രാവിലെ പത്തുമണിക്കാണ് സംഭവം. യുവാവ് കടലിൽ വീണത് മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്നെത്തിയ ഫിഷറീസ്  റെസ്ക്യൂ ഗാർഡ് സംഘം  ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊഴിമുഖത്ത് ഇറങ്ങുന്നതും ചൂണ്ടയിടുന്നതും അപകടമാണെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് അപകടം. ഇപ്പോഴും ഇത്തരത്തിൽ ചൂണ്ടയിട്ടുള്ള മീൻപിടുത്തം പതിവാണെന്ന് അധികൃതർ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു