
ഇടുക്കി: ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെയാണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടിയത്.
കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾക്കുശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തന്നെ തുറന്നുവിടും. നായയുടെ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനുശേഷമായിരിക്കും കടുവയെ വനത്തിൽ തുറന്നുവിടുക.
ആദ്യത്തെ മയക്കുവെടിയിൽ കടുവ മയങ്ങിയിരുന്നില്ല. രണ്ടാമത്തെ തവണ മയക്കുവെടിവെച്ചപ്പോഴാണ് കടുവ മയങ്ങിയത്. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരിക്കാം കുഴിയിൽ വീണതെന്നാണ് കരുതുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam