
കല്‍പ്പറ്റ: പുല്‍പ്പള്ളി കതവക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവ വീണ്ടും പ്രദേശത്തെത്തി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ച് കൂട് സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. നരഭോജി കടുവയെ പിടികൂടാന്‍ ദിവസങ്ങളായി വനംവകുപ്പ് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
നൂറോളം ഉദ്യോഗസ്ഥര്‍ രണ്ടിടങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ച് കാടിളക്കി തെരഞ്ഞെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ശ്രമം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരം കതവക്കുന്നിലെ വനമേഖലയില്‍ കടുവയെ വീണ്ടും നാട്ടുകാരില്‍ ചിലര്‍ കാണുകയായിരുന്നു. ചെതലയം റെയ്ഞ്ചര്‍ പി. ശശികുമാറിന്റെ നേതൃത്വത്തിലാണ് ദൗത്യം നടപ്പാക്കുന്നത്. പ്രദേശത്ത് രാത്രിയും നിരീക്ഷണമേര്‍ത്തിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് കടുവയുടെ നീക്കം നിരീക്ഷിക്കും. കൂടുതല്‍ ജനവാസമേഖലയിലേക്ക് കടുവ എത്തുന്നതിന് മുമ്പ് പിടികൂടാന്‍ ശ്രമിക്കുകയാണ് ദൗത്യസംഘം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam