
വയനാട്: റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട് ബൈക്ക് യാത്രികര്‍. ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. പതറാത വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് വ്യക്തം.
വയനാട്ടില്‍ നിന്നുള്ളതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ചിലര്‍ പറയുന്നുണ്ട്. ബൈക്ക് യാത്രികര്‍ മലയാളം സംസാരിക്കുന്നത് കൊണ്ട് സംഭവം കേരളത്തിലാകാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam