
പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (Karuvarakundu) മേഖലയില്‍ വീണ്ടും കടുവകള്‍. (Tiger) കരുവാരകുണ്ട് വട്ടമലയിലാണ് അവസാനമായി മൂന്ന് കടുവകളെ നാട്ടുകാര്‍ കണ്ടത്. നാട്ടുകാരും വനപാലകരും നോക്കി നില്‍ക്കെ പിടികൂടിയ ആടിനെ കടുവകള്‍ ഭക്ഷിച്ചു. വട്ടമല തോരക്കാടന്‍ അലവിയുടെ മേയാന്‍ വിട്ട ആടിനെയാണ് കടുവകള്‍ പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. പിന്നീട് വനപാലകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ പാറയുടെ മുകളില്‍ മൂന്ന് കടുവകളെ കണ്ടു. രണ്ട് വലിയ കടുവകളും ഒരു കുഞ്ഞുമടങ്ങുന്ന കൂട്ടമാണ് ആടിനെ ഭക്ഷിക്കുന്നത് നാട്ടുകാര്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെയും വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനപാലകര്‍ പറഞ്ഞു. കല്‍കുണ്ട്, കുണ്ടോട, ചേരി, പാന്ത്ര തുടങ്ങിയ പ്രദേശങ്ങളിലും നേരത്തെ കടുവയെ കണ്ടിരുന്നു. കരുവാരക്കുണ്ടില്‍ നിന്ന് എടത്താനാട്ടുകരയിലേക്ക് പോകുന്ന റോഡില്‍ നിന്ന് ഏതാനും മീറ്ററുകള്‍ക്കപ്പുറത്താണ് ഇപ്പോള്‍ കടുവകളെ കണ്ടത്. ഇത് നാട്ടുകാരെ കൂടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്. ഭീതി മൂലം റബര്‍ ടാപ്പിങ് തൊഴിലാളികള്‍ നിര്‍ത്തിവെച്ചു.
പരസ്പരം ഏറ്റുമുട്ടി കടുവയും കരടിയും, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മഹാരാഷ്ട്ര(Maharashtra)യിലെ തഡോബ ദേശീയ ഉദ്യാന(Tadoba National Park)ത്തിൽ ഒരു കൂറ്റൻ കരടിയും കടുവയും തമ്മിലുള്ള രസകരമായ ഏറ്റുമുട്ടൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോളയാണ് 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നമൻ അഗർവാൾ ആദ്യം ചിത്രീകരിച്ച വീഡിയോയിൽ കാട്ടിലൂടെയുള്ള പാതയുടെ നടുവിൽ ഒരു കടുവ ഇരിക്കുന്നതായി കാണാം. ഒരു വലിയ കറുത്ത കരടി പിന്നീട് പാതയിലൂടെ നടക്കുന്നു, രണ്ട് മൃഗങ്ങളും പരസ്പരം തുറിച്ചുനോക്കുന്നു.
വീഡിയോ അവസാനിക്കുന്നതിന് മുമ്പ് കരടി നടന്നകലുന്നതായി കാണുന്നുണ്ട്. ക്ലിപ്പ് 31,000 -ലധികം പേർ വളരെ വേഗത്തിൽ തന്നെ കണ്ടു കഴിഞ്ഞു. 1,800 -ലധികം ലൈക്കുകളും വീഡിയോ നേടി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
തഡോബ നാഷണൽ പാർക്കിൽ ഇങ്ങനെ രണ്ട് മൃഗങ്ങൾ മുഖാമുഖം വരുന്നത് ഇതാദ്യമല്ല. 2018 -ൽ, ഒരു കടുവയും ഒരു കരടിയും പരസ്പരം പോരടിച്ചിരുന്നു. ഏറ്റുമുട്ടലിൽ നിന്നുള്ള വീഡിയോ ആരംഭിക്കുന്നത് കടുവ കരടിയെ ഓടിക്കുന്നിടത്തു നിന്നുമാണ്. എന്നാൽ, പെട്ടെന്ന് കരടി കടുവയ്ക്ക് നേരെ ചാടുന്നു. ഒരു യുദ്ധം തന്നെ നടക്കുകയാണ് പിന്നവിടെ. കടുവയ്ക്ക് ആധിപത്യമുള്ള പ്രദേശത്ത് വെള്ളം കുടിക്കാൻ എത്തിയതാണ് കരടിയും കുഞ്ഞുങ്ങളും എന്ന് പറയുന്നു. ആ വീഡിയോയും നിരവധി പേരാണ് അന്ന് കണ്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam