തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ കിട്ടിയ ടിന്നിൽ 450 ഗ്രാം കഞ്ചാവും കവറുകളും

Published : Jul 24, 2024, 01:30 PM IST
തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ കിട്ടിയ ടിന്നിൽ 450 ഗ്രാം കഞ്ചാവും കവറുകളും

Synopsis

ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിൻ കണ്ടെത്തിയത്.

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം. ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിൻ കണ്ടെത്തിയത്. 450 ഗ്രാം കഞ്ചാവും, ഇതു നിറച്ചു വിൽപന നടത്തുന്നതിനുള്ള ചെറിയ കവറുകളും ടിന്നുള്ളിൽ സൂക്ഷിച്ചിരുന്നു. വിവരം അറിയിച്ചത് അനുസരിച്ച് എക്സൈസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമസ്ത ഇടപെട്ടു, മലപ്പുറത്തെ ലീ​ഗ് അനുകൂലികളുടെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി
പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു