പാറ കയറ്റിവന്ന ടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞു

Published : Oct 05, 2019, 07:11 PM IST
പാറ കയറ്റിവന്ന ടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞു

Synopsis

പാറയുമായി കനാൽ റോഡുവഴി വന്ന ടിപ്പർ ലോറി ലോഡ് ഇറക്കുവാൻ പിറകിലേക്ക്  എടുത്തപ്പോൾ  നിയന്ത്രണം തെറ്റി റോഡിനു വടക്കുഭാഗത്തുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു

ചാരുംമൂട്: പാറ കയറ്റിവന്ന ടിപ്പർ ലോറി കെഐപി കനാൽ റോഡിന്റെ താഴ്ചയിലേക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച രാവിലെ 9.30ന് നൂറനാട് പാറ ജംഗ്ഷന് പടിഞ്ഞാറ് തത്തംമുന്ന ഭാഗത്താണ് സംഭവം.

പാറയുമായി കനാൽ റോഡുവഴി വന്ന ടിപ്പർ ലോറി ലോഡ് ഇറക്കുവാൻ പിറകിലേക്ക്  എടുത്തപ്പോൾ  നിയന്ത്രണം തെറ്റി റോഡിനു വടക്കുഭാഗത്തുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. അടൂർ പഴകുളം സ്വദേശിയുടെ ടിപ്പറാണ് അപകടത്തിൽപ്പെട്ടത്.

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്