നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു, ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Published : Aug 18, 2026, 08:42 AM IST
Thiruvananthapuram Tipper Lorry Accident

Synopsis

തിരുവനന്തപുരത്ത് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. കല്ലറ സ്വദേശി അരുണ്‍ കുമാറാണ് മരിച്ചത്. 31 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ആറിനാണ് സംഭവം.

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലറ മരുതമണ്‍ കാവ്‌വിള വീട്ടില്‍ അനില്‍ കുമാറിന്റെയും ലളിതയുടെയും മകനും ടിപ്പര്‍ ഡ്രൈവറുമായ അരുണ്‍ കുമാറാണ് (31) മരിച്ചത്.

തിങ്കളാഴ്ച രാവിലെ ആറിന് വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ ചുളളാളം ജുമാ മസ്ജിദിന് സമീപം വെച്ചായിരുന്നു അപകടം. പുല്ലമ്പാറയിലുള്ള ക്വാറിയിൽ ലോഡ് കയറ്റാന്‍ കൊണ്ടിട്ടിരുന്ന ലോറി എടുക്കാന്‍ വീട്ടിൽനിന്ന് വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കില്‍നിന്നു തെറിച്ച് ഇതേ ക്വാറിയില്‍നിന്ന് ലോഡും കയറ്റി വന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് വീണായിരുന്നു അപകടം.

തലയിലൂടെ ടയര്‍ കയറിയിറങ്ങി അരുണ്‍ കുമാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘം? ഒരു പെൺകുട്ടി അടക്കം നാലു കൗമാരക്കാർ കസ്റ്റഡിയിൽ
ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം, തൃശൂരിൽ 4 പേർ പിടിയിൽ