ദുരിതം വിതച്ച് ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്ക്; ബസിന് പിന്നിൽ മണൽ കയറ്റിവന്ന ടിപ്പറിടിച്ചു; ഒരാൾക്ക് പരിക്ക്

Published : Jun 02, 2025, 03:58 PM IST
ദുരിതം വിതച്ച് ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്ക്; ബസിന് പിന്നിൽ മണൽ കയറ്റിവന്ന ടിപ്പറിടിച്ചു; ഒരാൾക്ക് പരിക്ക്

Synopsis

കഴിഞ്ഞ ദിവസമാണ് ഗതാഗതക്കുരുക്കിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചത്. 

പാലക്കാട്: ഒറ്റ‌പ്പാലത്ത് ​ഗതാ​ഗതക്കുരുക്കിനിടെ വീണ്ടും അപകടം. സ്വകാര്യ ബസ്സിന് പിറകിൽ  ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒറ്റപ്പാലം ടൗണിൽ ലക്ഷ്മി തിയേറ്ററിന്  സമീപത്താണ് അപകടം നടന്നത്. പാലക്കാട് ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന് പിറകിൽ മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന കുറ്റിപ്പുറം സ്വദേശി ഷംസുദ്ദീന് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ഗതാഗതക്കുരുക്കിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചത്. 

ഒറ്റപ്പാലം മനിശീരി തൃക്കങ്ങോട് സ്വദേശി സന്ധ്യയാണ് മരിച്ചത്. ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപം വൈകീട്ടായിരുന്നു അപകടം. ഭ൪ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ബസ് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ സന്ധ്യയുടെ തലയിലൂടെ ബസ് കയറി ഇറങ്ങിയെന്ന് ദൃക്സാക്ഷികൾ  പറഞ്ഞു. ഗുരുതര പരിക്കേറ്റ  ഭ൪ത്താവ് രാജേഷ്  ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ