മണ്ണിടിഞ്ഞത് നീക്കാൻ മണ്ണുമാന്തി കയറ്റി പോയ ടിപ്പർ ലോറി റോഡ് തകർന്ന് വീടിന് മുകളിലേക്ക് മറിഞ്ഞു

By Web TeamFirst Published Oct 12, 2021, 7:43 PM IST
Highlights

ശക്തമായ മഴയിൽ റോഡ് തകർന്ന്  മിനി എസ്ക്കവേറ്ററുമായി പോവുകയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞ് വീണ്ത് നീക്കാൻ കൊണ്ടുപോയതായിരുന്നു ചെറിയ മണ്ണുമാന്തി യന്ത്രം. 

കോഴിക്കോട്: ശക്തമായ മഴയിൽ റോഡ് തകർന്ന്  മിനി എസ്ക്കവേറ്ററുമായി പോവുകയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞ് വീണ്ത് നീക്കാൻ കൊണ്ടുപോയതായിരുന്നു ചെറിയ മണ്ണുമാന്തി യന്ത്രം. ഒളവണ്ണ മാത്തറ - കുരിക്കാവ് പള്ളി റോഡിൽ  ഇന്ന് രാവിലെയാണ് സംഭവം. ടിപ്പറും മണ്ണുമാന്തിയും മറിഞ്ഞ് വീടിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട് . 

ലോറിയിലുണ്ടായിരുന്ന  ഡ്രൈവറും ജെസിബി ഓപ്പറേറ്ററും വണ്ടിയിൽ നിന്ന്  ചാടി രക്ഷപ്പെടുകയായിരുന്നു. കളത്തിങ്കൽ ഷാഹിദിൻ്റെ വീടിനു മുകളിലേക്കാണ് മറിഞ്ഞത്. അടുക്കളയിലും മുറികളിലുമായി വീട്ടിൽ അഞ്ച് പേരുണ്ടായിരുന്നു. ഷാഹിദടക്കം അഞ്ചുപേരും ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

മഴയിൽ മറ്റൊരിടത്ത് മണ്ണിടിഞ്ഞു വീണത് എടുത്തു മാറ്റാനായി കൊണ്ടു പോകുകയായിരുന്നു മിനി എസ്ക്കവേറ്റർ.  റോഡിൽ നിന്ന് 15 അടിയിലേറെ കെട്ടിയുയർത്തിയ റോഡാണ് തകർന്നത്. ഇത്രയും താഴ്ചയുള്ള ഇവിടെ ഒരു സുരക്ഷാ മുൻകരുതലുകളൊന്നും ഇല്ലാതെയാണ് റോഡ് നിർമിച്ചതെന്നും പരാതി ഉയരുന്നുണ്ട്.

ചുവന്ന ബലേനോ; സൂരജ് ചോദിച്ചുവാങ്ങിയ 'വിവാഹസമ്മാനം', പാമ്പ് വന്നതും ഇതേ വണ്ടിയില്‍!

കൊവിഡ് വാക്‌സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കടന്ന് മുന്നോട്ട്

click me!