
മലപ്പുറം: തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ കൊളോനോസ്‌കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി നടത്തി. ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയ 65 വയസ്സുള്ള തിരൂര്‍ സ്വദേശിക്ക് നടത്തിയ പരിശോധനയിലാണ് 4 സെ.മീ വലിപ്പമുള്ള വലിയ പോളിപ്പാണ് ഇതിന് കാരണമെന്ന് കണ്ടത്തിയത്. പോളിപ്പ് (കോശങ്ങളുടെ അസാധാരണ വളര്‍ച്ച) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് പോളിപെക്ടമി എന്ന് പറയുന്നത്. ഇത്തരത്തില്‍ തുറന്ന വയറിലെ ശസ്ത്രക്രിയയിലൂടെ കോളന്‍ പോളിപ്‌സ് നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, സാധാരണയായി ഇത് കൊളോനോസ്‌കോപ്പി സമയത്താണ് നടത്തുന്നത്.
ജില്ല ആശുപത്രി ഗ്യാസ് എന്‍ട്രോളജിയില്‍ പുതുതായി സ്ഥാപിച്ച എ.പി.സി കോട്ടറി മെഷിന്റെ സഹായത്താലാണ് ഈ പോളിപ്പ് ശസ്ത്രക്രിയ കൂടാതെ മുഴുവനായും നീക്കം ചെയ്യുവാന്‍ സാധിച്ചത്. നീക്കം ചെയ്യാന്‍ വൈകുന്നതുമൂലം രോഗിക്ക് വന്നേക്കാവുന്ന വന്‍കുടലിലെ അര്‍ബുദം തടയാന്‍ ചികിത്സയിലൂടെ സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാവുന്നത് കേരളം ആരോഗ്യ രംഗത്ത് നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു പറഞ്ഞു.
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ തന്നെ ഇത്തരമൊരു സേവനം ആദ്യമായാണ് നടക്കുന്നത്. തിരൂര്‍ ജില്ല ആശുപത്രി ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോ. സലിം, സ്റ്റാഫ് നഴ്സ് നീതു എന്‍ഡോ സ്‌കോപ്പി ടെക്‌നീഷ്യന്‍ റെമീസ, നഴ്സിങ് അസിസ്റ്റന്റ് ബാലകൃഷ്ണന്‍ എന്നിവരും ടീമില്‍ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam