ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ, ആശങ്ക പട‌ത്തിയ രണ്ട് മണിക്കൂറുകൾ; വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചു

Published : Nov 07, 2025, 07:30 AM IST
Wild Elephant

Synopsis

തൃശൂർ ഇരുമ്പുപാലത്തെ ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ വീണ്ടും ഭീതി പരത്തി. സ്ഥിരമായി ശല്യം തുടരുന്ന സാഹചര്യത്തിൽ, കാട്ടാനയെ തുരത്താനായി വയനാട്ടിൽ നിന്ന് ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു.

തൃശൂ‌‍‌ർ: കാട്ടുകൊമ്പൻ ഇന്നലെയും ഇരുമ്പു പാലത്ത് എത്തി. രാത്രി ഒമ്പതരയോടെയാണ് ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ഇറങ്ങിയത്. രണ്ടു മണിക്കൂറിലേറെയാണ് കാട്ടാന ഭീതി പരത്തിയത്. കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ കേന്ദ്രങ്ങളിൽ ശല്യക്കാരനായ കാട്ടുകൊമ്പനെ തുരത്താൻ കുങ്കി ആനകളെ എത്തിച്ചു. വയനാട്ടിൽ നിന്നാണ് ആനയെ എത്തിച്ചത്. ഭരത്, വിക്രം എന്ന രണ്ട് കുങ്കിയാനകളെയാണ് എത്തിച്ചത്. സ്ഥിരമായി കാട്ടാന ശല്യം സൃഷ്‌ടിച്ചതോടെയാണ് തുരത്താൻ കുങ്കിയാനകളെ എത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ