പേപ്പർ പ്രസന്‍റേഷനായി പാലക്കാട്ടെ കോളേജിലെത്തി, അവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

Published : Apr 21, 2026, 12:48 PM IST
college student death

Synopsis

ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കാൻ എത്തിയപ്പോഴാണ് ദാരുണാന്ത്യം. വളാഞ്ചേരി ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ് മരിച്ച ഷഫീഖ.

മലപ്പുറം: പ്രബന്ധാവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖയാണ് (20) മരിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. വളാഞ്ചേരി ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ് മരിച്ച ഷഫീഖ.

ഉടന്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി ഷഫീഖയെ കോളേജ് അധികൃതർ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ഷെരീഫ. സഹോദരി: ഷഹ്‌മ. തിരൂര്‍ ടൗണില്‍ ഓട്ടോതൊഴിലാളിയാണ് പിതാവ് ഷംസുദ്ദീന്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്വാസ തടസ്സവുമായി എത്തിയ രോഗി ഐസിയു കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടന്നു, ചോദിച്ചതോടെ വയലന്‍റായി; കൊല്ലത്ത് നഴ്സിംഗ് അസിസ്റ്റന്‍റ് ഐസിയുവിൽ
ശബരിപാതയുടെ പാലത്തിൽനിന്ന് പുഴയിൽ വീണു, ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം