ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയയെന്ന് പരാതി: നഗരസഭാ കൗൺസിലർക്ക് മർദനം

Published : Dec 09, 2019, 07:36 PM IST
ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയയെന്ന് പരാതി: നഗരസഭാ കൗൺസിലർക്ക് മർദനം

Synopsis

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്നലെയാണ് സംഭവം. ഇമ്പിച്ചി തന്റെ കാർ റോഡരികിലേക്ക് പാർക്ക് ചെയ്തപ്പോൾ ഉള്ളിക്ക് പുറത്ത് കയറി. ഇതോടെ കടക്കാരനും മറ്റു രണ്ടുപേരും  വന്ന് അസഭ്യം പറഞ്ഞ്  മർദിക്കുകയായിരുന്നു.

തിരൂരങ്ങാടി: റോഡിന് സൈഡില്‍   ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയതിന് നഗരസഭാ കൗൺസിലർക്ക് മർദനം. തിരൂരങ്ങാടി നഗരസഭ ഏഴാം വാർഡ് കൗൺസിലർ  മൊയ്ദീൻ എന്ന ഇമ്പിച്ചിക്കാണ് മർദ്ദനമേറ്റത്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്നലെയാണ് സംഭവം. ഇമ്പിച്ചി തന്റെ കാർ റോഡരികിലേക്ക് പാർക്ക് ചെയ്തപ്പോൾ ഉള്ളിക്ക് പുറത്ത് കയറി. ഇതോടെ കടക്കാരനും മറ്റു രണ്ടുപേരും  വന്ന് അസഭ്യം പറഞ്ഞ് തന്നെ മർദിക്കുകയായിരുന്ന് കൗൺസിലർ പറഞ്ഞു. 

ചെമ്മാട് പരപ്പനങ്ങാടി റോഡിലുള്ള പച്ചക്കറി മൊത്തവിൽപ്പന കടക്കാരാണ് റോഡോരത്ത് നടപ്പാതയിൽ ഉള്ളി ഉണക്കാനിട്ടിരുന്നത്. സംഭവം വഷളായതോടെ പൊലീസെത്തി ആൾക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ കൗൺസിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  കൗൺസിലറുടെ പരാതിയെ തുടർന്ന് മർദിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്