
തൃശൂര്‍: എട്ടു കോടിയലധികം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ടി എന്‍ ടി കുറിക്കമ്പനി ഡയറക്ടര്‍ അനിരുദ്ധനെ ചേര്‍പ്പ് പൊലീസ് അറസ്റ്റു ചെയ്തു. ചേര്‍പ്പില്‍ മാത്രം പണം നഷ്ടപ്പെട്ടവരുടെ 1065 പരാതികളാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 14നാണ് ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കുറിക്കമ്പനി പൂട്ടിപ്പോയത്.
പരാതികളെ തുടര്‍ന്ന് പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കേസന്വേഷണത്തിനായി ഇരിങ്ങാലക്കുട ഡി വൈ എസ് പി പി സി ഹരിദാസ്, ചേര്‍പ്പ് എസ് ഐ പിഎ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
അന്വേഷണത്തിനിടെ ടിഎന്‍ടി കുറിക്കമ്പനി ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ, മാരുതി സിയാസ്, ബൊലേറോ, ഹുണ്ടായ്, മഹീന്ദ്ര ട്രക്ക്, നിരവധി മോട്ടോര്‍ സൈക്കിളുകളും, നിരവധി ആധാരങ്ങളും, രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. എസ് ഐ എസ് ആര്‍ സനീഷ്, എഎസ്‌ഐ ടി വിപ്രദീപ്, സിപിഒമാരായ പി ആര്‍ ജിജോ, വി ബി രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam