കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ബ്രെഡും; അമ്പരന്ന് ഉദ്യോഗസ്ഥര്‍

By Web TeamFirst Published Nov 4, 2020, 9:46 AM IST
Highlights

ചികിത്സയില്‍ കഴിയുന്നവര്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും ബ്രെഡും പഴങ്ങളും എത്തിച്ച് നല്‍കാറുണ്ട്. ഇവ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ആളുകള്‍ക്ക് നല്‍കുക. ഇത്തരത്തില്‍ നടത്തിയ പരിശോധയിലാണ് ബ്രെഡിലെ ചെറിയ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്.

കോഴിക്കോട്: കൊവിഡ് പൊസിറ്റീവായി ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന് പുകയില ഉത്പന്നം എത്തിച്ച് നല്‍കാന്‍ സ്വീകരിച്ച വഴി കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. ഫറൂഖ് കോളേജ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന എഫ്എല്‍ടിസിയില്‍ നിരോധിത പുകയില ഉത്പന്നം കടത്താന്‍ ഉപയോഗിച്ചത് ബ്രഡ്. 

ചികിത്സയില്‍ കഴിയുന്നവര്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും ബ്രെഡും പഴങ്ങളും എത്തിച്ച് നല്‍കാറുണ്ട്. ഇവ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ആളുകള്‍ക്ക് നല്‍കുക. ഇത്തരത്തില്‍ നടത്തിയ പരിശോധയിലാണ് ബ്രെഡിലെ ചെറിയ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ അധികൃതര്‍ കവര്‍ തുറന്ന് നോക്കുകയായിരുന്നു. 

ബ്രെഡ് തുരന്ന ശേഷം നിരോധിത പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകള്‍ ഒളിപ്പിക്കുകയായിരുന്നു. ബ്രെഡിന് കുറുകെ മുറിച്ചതായി തോന്നിയ സംശയമാണ് ഇത് കണ്ടെത്താന്‍ സഹായിച്ചത്. ചികിത്സയില്‍ കഴിയുന്നയാളുടെ സുഹൃത്താണ് നിരോധിത പുകയില ഉത്പന്നം ഒളിപ്പിച്ച കടത്തി നല്‍കാന്‍ ശ്രമിച്ചത്. 

click me!