
തിരുവനന്തപുരം : ബീമാ പള്ളി ഉറൂസിന് ഇന്ന് തുടക്കമാകും. രാവിലെ എട്ട് മണിയോടെ പ്രാർത്ഥനചടങ്ങുകൾ തുടങ്ങും. തുടർന്ന് നഗരപ്രദക്ഷിണം നടക്കും. പതിനൊന്ന് മണിയോടെ പതാക ഉയർത്തും. 13 ആം തീയതി വരെയാണ് ഉറൂസ്. ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam