യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ അബോധാവസ്ഥയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

Published : Dec 03, 2024, 12:58 AM IST
യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ അബോധാവസ്ഥയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

Synopsis

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

എറണാകുളം: ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശി വിജിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു.  മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു വിജിൽ കുമാർ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇയാൾക്കെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

200 ക്യാമറകളുണ്ടായിട്ടും ഒന്നിലുമില്ലാത്ത അപകടം, ഭാര്യയുടെ മരണത്തിൽ ബോധക്ഷയം അഭിനയിച്ച ഭർത്താവ് തന്നെ കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ