Accident : വീട്ടുമുറ്റത്ത് അച്ഛനോടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Published : Dec 14, 2021, 07:15 AM ISTUpdated : Dec 14, 2021, 08:59 AM IST
Accident : വീട്ടുമുറ്റത്ത് അച്ഛനോടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Synopsis

വീട്ടുമുറ്റത്ത് കാര്‍ തിരിക്കുന്നതിനിടെ ഡോര്‍ തുറന്ന് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സ്വാതിക്കിനെ രക്ഷിക്കാനായില്ല.   

മാനന്തവാടി: അച്ഛന്‍ (Father) ഓടിച്ച കാറില്‍ (Car) നിന്ന് അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ രണ്ടുവയസ്സുകാരന്‍ കാറിനടിയില്‍പ്പെട്ട് മരിച്ചു(Toddler dies). വീട്ടുമുറ്റത്ത് കാര്‍ തിരിക്കുന്നതിനിടെ ഡോര്‍ തുറന്ന് വീഴുകയായിരുന്നു. പാലക്കാട് ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകന്‍ സ്വാതിക് ആണ് മരിച്ചത്. മറ്റൊരു മകന്‍ സാരംഗിന് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സ്വാതിക്കിനെ രക്ഷിക്കാനായില്ല. ഞായറാഴ്ചയായിരുന്നു അപകടം. 

തുടര്‍ച്ചയായി അസുഖം, നിര്‍ത്താതെ കരച്ചില്‍; 27 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഭിത്തിയില്‍ ഇടിച്ച് കൊന്നു

റാന്നി: പത്തനംതിട്ട റാന്നിയില്‍(Ranni) നവജാത ശിശുവിനെ(new born child) കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ(arrest). പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ്(21) തന്‍റെ  27 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് സുഖമില്ലെന്ന് പറഞ്ഞ് ബ്ലസിയും ഭര്‍ത്താവും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 

ആശുപത്രിയിലെത്തില്‍ കൊണ്ടു വന്നപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍‌ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടിത്തില്‍  തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസിലറിയിച്ചു. പൊലീസെത്തി അമ്മയെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ബ്ലസി സമ്മതിച്ചത്.

മാസം തികയാതെയാണ് ബ്ലസി കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ച അന്നുമുതല്‍ കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നു. സംഭവ ദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ പൊലീസ് ബ്ലസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവാലം സ്വദേശി  ബെന്നിയാണ് ബ്ലസിയുടെ ഭര്‍ത്താവ്. ഇവര്‍ കുറച്ച് കാലമായി റാന്നിയില്‍ താമസിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ