നാടിനെ പരിഭ്രാന്തിയിലാക്കി അഞ്ചര വയസുകാരനെ കാണാതായി; അയല്‍വാസി അറസ്റ്റില്‍

By Web TeamFirst Published Oct 31, 2018, 11:41 PM IST
Highlights

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ രണ്ടര മണിക്കൂറിന് ശേഷം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. കുട്ടിയെ വീട്ടിൽ ഒളിപ്പിച്ചുവെച്ചതിന് മുക്കോല സ്വദേശി പീരു മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വിഴിഞ്ഞം: വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ രണ്ടര മണിക്കൂറിന് ശേഷം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. കുട്ടിയെ വീട്ടിൽ ഒളിപ്പിച്ചുവെച്ചതിന് മുക്കോല സ്വദേശി പീരു മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്വദേശിയായ അഞ്ചര വയസുകാരനെയാണ് വീടിന് സമീപം കളിച്ചുകൊണ്ട് നില്‍കെ കാണാതായത്. കുട്ടിയെ കാണാതായെന്ന വാർത്ത പടർന്നതോടെ നാട്ടുകാരും ആശങ്കയിലായി . സമീപ വീടുകളുംകിണറുകളും ഉൾപ്പെടെ അരിച്ചുപെറുക്കി.

മാതാവുൾപ്പെടെയുള്ള സംഘം കുട്ടിയെ കണ്ടെത്തിയ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ രണ്ടു പ്രാവശ്യമെത്തി അന്വേക്ഷിച്ചെങ്കിലും ഇയാൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് ഇവരെ മടക്കിയിരുന്നു. ഇതിനിടയിൽ കുട്ടി താഴെക്ക് പോകുന്നത് കണ്ടതായി പറഞ്ഞ മധ്യവയസ്കൻ നാട്ടുകാരെ വഴിതെറ്റിക്കാൻ ശ്രമിച്ചു. ഇതോടെ പിതാവിന്റെ കുടുംബ വീട്ടിൽ ഇടവിട്ട് പോകാറുള്ള ബാലൻ അബദ്ധത്തിൽ അവിടത്തെ കിണറ്റിൽ വീണിരിക്കാമെന്ന സംശയവും ബലപ്പെട്ടു. ഇതോടെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. നാട് മുഴുവന്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തനിയെ താമസിക്കുന്ന മുഹമ്മദ് പീരു ആരോടോ മിണ്ടാതിരിക്കാന്‍ പറയുന്നത് ചിലര്‍ ശ്രദ്ധിക്കുന്നത്.

ഇതോടെയാണ് ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. മുറിയിൽ നടത്തിയ പരിശോധനയിലാണ് കട്ടിലിൽ കിടക്കുന്ന
കുട്ടിയെ കണ്ടെത്തിയത്. ഇതിനിടയിൽപരസ്പര വിരുദ്ധമായി സംസാരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പീരു മുഹമ്മദിനെ  നാട്ടുകാരാണ്  പിടികൂടി പോലീസിന് കൈമാറിയത്. ഒരിടത്തും ഒതുങ്ങിയിരിക്കാത്ത കുട്ടിരണ്ടര മണിക്കൂർ ഒറ്റക്ക് കട്ടിലിൽ കിടന്നതിൽ ഏറെ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. 
 

click me!